ഓണവും അവധി ദിവസങ്ങളും: വ്യാഴാഴ്ച മുതൽ ബാങ്ക് അവധി

തിരുവനന്തപുരം:
വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രാജ്യത്ത്​ ​കേരളം ഉള്‍പ്പെടെ വിവിധ സംസ്​ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും അവധി ബാധകമാണ്.
കേരളം കര്‍ണാടക, തമിഴ്​നാട്​ സംസ്​ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക. വ്യാഴാഴ്​ച മുഹര്‍റം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങള്‍.
ആഗസ്​റ്റ്​ മാസത്തില്‍ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ്​ ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.