ഒമാനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3,02,668 പേര്‍ക്ക് ; 2,92,573 പേർ രോഗമുക്തരായി ; രോഗമുക്തി നിരക്ക് 96.7

മസ്‌കത്ത്:
ഒമാനില്‍ കഴിഞ്ഞ 3 ദിവസത്തിനിടെ 202 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം .അഞ്ച് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതെ സമയം 392 പേര്‍ കൂടി സുഖം പ്രാപിച്ചു .

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3,02,668 പേര്‍ക്കാണ്. ഇവരില്‍ 2,92,573 പേരും ഇതിനോടകം രോഗമുക്തരായി. 4,075 പേര്‍ക്കാണ് കൊവിഡ് മൂലം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 97 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 39 പേരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് .