ഒമാനിൽ കൂടുതൽ സ്വദേശി അധ്യാപകരെ നിയമിക്കും ; പുതുതായി പ്രഖ്യാപിച്ചത് 997 തൊഴിലവസരങ്ങൾ

മസ്​കത്ത്​:
അധ്യാപനരംഗത്ത്​ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള തീരുമാനവുമായി തൊഴില്‍ മന്ത്രാലയം. 997 തൊഴിലവസരങ്ങളാണ്​ പുതുതായി പ്രഖ്യാപിച്ചത്​.ഫസ്​റ്റ്​​ ഫീല്‍ഡ്​ അധ്യാപകരുടെ ഒഴിവുകളാണ്​ കൂടുതലും. 492 ഒഴിവുകളാണ്​ ഈ വിഭാഗത്തിലുള്ളത്​. അറബിക്കില്‍ 68, കെമിസ്​ട്രിയില്‍ 26 കണക്കില്‍ 203, ഫിസിക്​സില്‍ 34 ബയോളജിയില്‍ 67 മ്യൂസിക്​ സ്​കില്‍സില്‍ 107,എന്ന കണക്കിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്​. അധ്യാപന രംഗത്ത്​ സ്വദേശികളെ നിയമിക്കാനുള്ള തീരുമാനത്തി‍െന്‍റ ഭാഗമായാണ്​ നടപടിയെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. അധ്യാപനരംഗത്തെ സ്വദേശിവത്​കരണം തുടര്‍ന്നുവരുന്ന നടപടിയാണ്​. നിരവധി വിദേശികള്‍ ഇതിനകം തൊഴില്‍ നഷ്​ടപ്പെട്ട്​ മടങ്ങിയിട്ടുണ്ട്​. മലയാളികളും മടങ്ങിയവരില്‍ ഉള്‍പ്പെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.