ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് വീട്ടിലേയ്ക്കു മടങ്ങാൻ അത്‌ലറ്റിനെ നിർബന്ധിച്ചു: രണ്ടു കോച്ചുമാരെ പുറത്താക്കി ഒളിംപിക് കമ്മിറ്റി

ടോക്യോ:
ഒളിംപിക്‌സ് ബഹിഷ്‌കരിച്ചു നാട്ടിലേയ്ക്കു മടങ്ങാൻ രണ്ടു താരങ്ങളെ നിർബന്ധിച്ചതിനെ തുടർന്നു ബെലാറസിന്റെ രണ്ടു കോച്ചുമാരെ ഒളിംപിക്‌സ് കമ്മിറ്റി പുറത്താക്കി. രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയാണ് ബെലാറസിന്റെ കോച്ചുമാരായ ആർത്തൂർ ഷിമാക്കിനെയും, യാരി മൈസേവിച്ചിനെയും പുറത്താക്കിയിരിക്കുന്നത്. ബെലാറസിന്റെ അത്‌ലറ്റായ ക്രിസ്റ്റീൻ ടിമാനോവിസ്‌ക്യയോട് നാട്ടിലേയ്ക്കു മടങ്ങാനാണ് ഇരുവരും ആവശ്യപ്പെട്ടത്. എന്നാൽ, ഇവർ ഇത് അനുസരിക്കാൻ തയ്യാറായില്ല. ഇവരെ ടീമിൽ നിന്നും നീക്കം ചെയ്തത് ഇവരുടെ വൈകാരിക അവസ്ഥ ശരിയല്ലാത്തതിനാലാണ് എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, പരിശീലകരുടെ അശ്രദ്ധ ചോദ്യം ചെയ്തതിനാലാണ് തന്നെ പുറത്താക്കിയതെന്നാണ് കായിക താരം പറയുന്നത്.