ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഒളിംപിക് മെഡൽ ജേതാവിന് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് മെഡൽ നേടിയ ബ്രിട്ടീഷ് താരത്തെ

ലണ്ടൻ:
ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നു മെഡൽ നേടിയ ബ്രിട്ടീഷ് താരത്തിന് സസ്‌പെൻഷൻ.
ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിൽ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗം സിജിൻഡു ഉജായെയാണ് ഉത്തേജക ഉപയോഗത്തിന്റെ പേരിൽ താത്കാലികമായി സസ്പെൻഡ് ചെയ്തത്. പരിശോധനയിൽ നിരോധിത മരുന്നിന്റെ സാന്നിദ്ധ്യം തെളിഞ്ഞതോടെയാണ് നടപടി.
ഇതോടെ ഒളിമ്പിക്സിൽ മത്സരിച്ച ബ്രിട്ടീഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ മെഡലും തിരിച്ചെടുക്കും. കുറ്റം തെളിഞ്ഞാൽ താരത്തിനു 4 വർഷത്തെ വിലക്കു വരെ ലഭിക്കാൻ സാധ്യതയുണ്ട്.
ഉജായെക്കൂടാതെ 3 അത്ലീറ്റുകളെക്കൂടി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു. 1500 മീറ്ററിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ച മൊറോക്കൻ വംശജനായ സാദിഖ് മിഖു, ജോർജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാൻ, കെനിയൻ സ്പ്രിന്റർ മാർക് ഒട്ടീനോ ഒഡിയാംബോ എന്നിവരാണു സസ്‌പെൻഷൻ നേരിടുന്നത്.