ഒളിംപിക്സ് ഗോൾഫ്: ഇന്ത്യയ്ക്ക് മെഡൽ നഷ്ടം

ടോക്യോ:
ഒളിപിക് ഗോള്‍ഫില്‍ നിന്ന് ഇന്ത്യൻ താരം അതിഥി മെഡലില്ലാതെ പുറത്തായി. മെഡലെന്ന മോഹങ്ങള്‍ തലനാരിഴയ്ക്കാണ് നഷ്ടമായത്. മത്സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അതിഥി മത്സരം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. തന്റെ മൂന്ന് ദിവസത്തെ മികച്ച പ്രകടനം നാലാം ദിവസം നടത്തുവാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി.
യുഎസ്‌എയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ്ണം നേടിയത്. വെള്ളി മെഡല്‍ സ്ഥാനത്ത ജപ്പാന്റെ മോന്‍ ഇനാമിയും ന്യൂസിലാണ്ടിന്റെ ലിഡിയ കോയും പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റുമുട്ടും.