ഒളിംപിക്സ് ഹോക്കി: ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ :
ഒളിംപിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ജർമനിയെ 5-4ന് തോൽപ്പിച്ച് ഇന്ത്യക്ക് ഒളിമ്പിക്സ് ഹോക്കി വെങ്കല മെഡൽ നേടി. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിം​ഗ്, ഹാര്‍ദിക് സിം​ഗ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ​ഗോളുകള്‍ നേടിയത്.കളി തുടങ്ങുമ്പോള്‍ ജര്‍മനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ​ഗോള്‍ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത് ​ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോര്‍ ചെയ്തു. സെമിയില്‍ ബെല്‍ജിയത്തോടേറ്റ 5-2 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന്‍ മന്‍പ്രീത് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.