ഇന്ത്യയ്ക്ക് രണ്ടാം വെള്ളി: ഗുസ്തി ഫൈനലിൽ രവികുമാറിന് തോൽവി; രവികുമാരിന് വെള്ളി മാത്രം

ടോക്യോ:
ഇന്ത്യയ്ക്ക് ടോക്യോ ഒളിപിംക്‌സിൽ രണ്ടാം വെള്ളി. ഫൈനലിൽ റഷ്യൻ താരത്തോട് പരാജയപ്പെട്ടതോടെയാണ് രവികുമാറിനു വെള്ളി ലഭിച്ചത്. സ്വർണം തേടിയിറങ്ങിയ രവികുമാർ ഏഴിനെതിരെ നാലു പോയിന്റിനാണ് പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന ഒരു സ്വർണം കൂടി നഷ്ടമായി. രവികുമാർ ദഹിയയെ ആദ്യ മുതൽ തന്നെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് റഷ്യൻ താരം ഉഗിയോയോടാണ് ഇദ്ദേഹം തോറ്റത്. രണ്ടു തവണ ലോകചാമ്പ്യനായിരുന്നു ഇദ്ദേഹം. 23 കാരനായ ഹരിയാനാ താരം രവികുമാറിന്റെ ആദ്യ ഒളിംപിക്‌സായിരുന്നു ഇത്. ഇതോടെ അഞ്ചാമത്തെ മെഡലാണ് ഗുസ്തിയിൽ നിന്നും ഇന്ത്യനേടിയിരിക്കുന്നത്.