വൃദ്ധ മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സംഭവം ; മകന് കാൽ നൂറ്റാണ്ടിന് ശേഷം ശിക്ഷ വിധിച്ച് കോടതി

കാ​സ​ര്‍​ഗോ​ഡ്:
വൃ​ദ്ധ മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില്‍ പ്രതിയായ മകന് ഒടുവില്‍ കാ​ല്‍​നൂ​റ്റാ​ണ്ടി​നു​ശേ​ഷം ശിക്ഷ വിധിച്ച് കോടതി. കു​മ്പളയിൽ ത​ല​ക്ക​ള കൊ​മ്മ​യി​ലെ സ​ദാ​ശി​വ (51)യ്ക്കാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തവും, 30,000 രൂ​പ പി​ഴ​യും കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ശിക്ഷ വിധിച്ചത്.1993 മാ​ര്‍​ച്ച്‌ 22നു മ​ഴു​കൊ​ണ്ട് ക​ഴു​ത്തി​ന് വെ​ട്ടി​യാ​ണ് കൊ​മ്മ​യി​ലെ മാ​ങ്കു മൂ​ല്യ, ഭാ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ മകൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് സ​ദാ​ശി​വ​ക്ക് 25 വ​യ​സാ​യി​രു​ന്നു.