മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.
60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ,ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ രാജകുമാരൻ എന്ന വിശേഷണമാണ് ആരാധകൻ അദ്ദേഹത്തിന് നൽകിയിരുന്നത്