വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ നിര്യാതനായി

മൂലേടം /പുതുപ്പള്ളി: ശിവഗിരി തീർത്ഥാടന ഉപജ്ഞാതാക്കളിൽ ഒരാളായ യശ:ശരീരനായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെയും, ചേരിക്കൽ കുഞ്ഞിപ്പിള്ളഅമ്മയുടെയും ഇളയമകൻ വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ (86) നിര്യാതനായി.
സംസ്‌കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച പകൽ 11മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിലുള്ള മകന്റെ വസതിയിൽ.
പരേതൻ. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം, മംഗലം, പാലക്കാട് ഡോക്ടറായും കാര്യദർശിയായും,
കോട്ടയം മൂലേടം, ചിങ്ങവനം എന്നിവിടങ്ങളിൽ ദീർഘകാലം ആയുർവേദ ഡോക്ടർ ആയും വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യൻ ഫൌണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
മൂലവട്ടം എസ്.എസ്.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റും സീനിയർ സിറ്റിസൺ വെൽഫയർ അസോസിയേഷൻ, പള്ളം, പ്രസിഡന്റായും പുതുപ്പള്ളിയിൽ സെക്രട്ടറിയും ആയിരുന്നു.

ഭാര്യ: ശ്രീമതി ലളിതാംബഭായ് (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ കെ.എസ്.ഇ.ബി) വെളിയനാട് മണലിപ്പറമ്പിൽ കുടുംബാംഗ മാണ്.

മക്കൾ : ഡോ. ജയശ്രീ (അസോസിയേറ്റ് പ്രൊഫസർ, പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ചോറ്റാനിക്കര)
ഡോ. ജയരാജ് (മെഡിക്കൽ ഓഫീസർ ഗവ: ആയുർവേദ ഡിസ്പെൻസറി, വിജയപുരം.)
ജയപ്രകാശ്, (എഞ്ചിനീയർ, കെ.എസ്.ബി മിൽ കണ്ട്രോൾസ്, മാള, തൃശൂർ).

മരുമക്കൾ : ഡോ ജോജി (ഹോമിയോ മെഡിക്കൽ ഓഫീസർ, കൊച്ചിൻ കോർപറേഷൻ )
ഡോ. അനി പി പ്രകാശം (മെഡിക്കൽ ഓഫീസർ, ഗവ: ആയുർവേദ ഡിസ്പെൻസറി, വാകത്താനം )
ശ്രീമതി.സുജാത, (എഞ്ചിനീയർ, കെ.എസ്.ബി മിൽ കണ്ട്രോൾസ്, മാള, തൃശൂർ).