മുഹമ്മദ് കുട്ടി നിര്യാതനായി

തിരൂർ: വെട്ടം പരിയാപുരം സ്വദേശി പരേതനായ ചാച്ചാം പറമ്പിൽ അബ്ദുല്ലയുടെ മകനും പയ്യനങ്ങാടി കല്ലിങ്കൽ താമസിക്കുന്ന മുഹമ്മദ് കുട്ടി (55) സൗദി അറേബ്യയിൽ നിര്യാതനായി. അസുഖ ബാധിതനായതിനെ തുടർന്ന് മുസാ ദിയയിലെ ജുബൈൽ ആശുപത്രിയിൽ 10 മാസക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ജാഫർ (ദുബയ്), മുഹമ്മദ് ജവാദ്.മരുമകൾ: സഹ്ന.