നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്തം. 3, 4 തീയതികളിൽ

തൃശൂർ:
ആരോഗ്യ രംഗത്തെ പ്രൊഫഷനൽസിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ നടക്കും. ഡോക്റ്റർമാർ, സൈക്കോളജിസ്റ്റുകൾ, ഒക്യൂപേഷനൽ, ഫിസിയോ, ഡെവലപ്മെന്റൽ, സ്പീച്ച് തെറാപ്പിസ്റ്റുകൾ എന്നിവർക്ക് കോൺഫറൻസിൽ പങ്കെടുക്കാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ)അസോസിയേഷൻ ഓഫ് നിയോനാറ്റൽ തെറാപ്പിസ്റ്റും(എഎൻടി) സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 25നു മുൻപ് രജിസ്റ്റർ ചെയ്യണം.
നവജാത ശിശു പരിചരണം സംബന്ധിച്ച പ്രബന്ധാവതരണവും സമഗ്ര വിലയിരുത്തൽ പ്രവർത്തനങ്ങളുമാകും കോൺഫറൻസിന്റെ ഹൈലൈറ്റ്സ്.

നിയോനാറ്റൽ തീവ്രപരിചരണം (എൻഐസിയു), പൊസിഷനിങ് ആൻഡ് ഫീഡിങ് ടെക്നിക്ക്സ്, സെൻസറി ആൻഡ് ന്യൂറോ ബിഹേവിയറൽ ഓർഗനൈസിങ്, ഫാമിലി കെയർ എൻഐസിയു, പോസ്റ്റ് എൻഐസിയു കെയർ എന്നീ മേഖലകൾ സംബന്ധിച്ച് ദേശീയ-അന്തർദേശീയ പ്രൊഫഷനലുകൾ അനുഭവങ്ങൾ പങ്കു വയ്ക്കും. തുടർന്ന് പാനൽ ചർച്ചയും നടക്കും. വിശദവിവരങ്ങൾ: For further details visit: www.nipmr.org.in , www.neonataltherapy.org