നിപ വൈറസ് ; മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു ; സമ്പർക്ക പട്ടികയില്‍ 158 പേർ ; 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിൽ

കോഴിക്കോട്:
നിപ വൈറസ് ബാധിച്ചു മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. 27-08-2021 മുതല്‍ 1-09-2021 വരെയുള്ള ദിവസങ്ങളിൽ കുട്ടി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. 27ന് കുട്ടി പ്രദേശത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചിരുന്നുവെന്ന് റൂട്ട് മാപ്പിലുണ്ട്. 29ന് ഡോ. മുഹമ്മദ് സെന്‍ട്രല്‍ ക്ലിനിക്, 31ന് ഇഎംഎസ് ഹോസ്പിറ്റല്‍ മുക്കം, ശാന്തി ഹോസ്പിറ്റല്‍ ഓമശേരി, 31ന് മെഡിക്കല്‍ കോളേജ്, സെപ്റ്റംബര്‍ 1ന് മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ കുട്ടി ചികിത്സ തേടിയിട്ടുണ്ട്. കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുണ്ട്. ഇവരെ മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കുന്ന പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.