പന്ത്രണ്ടുകാരന്റെ മരണം നിപാ ബാധിച്ച് ; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്

കോഴിക്കോട് :
മസ്​തിഷ്​ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌​ ചികിത്സയിലായിരുന്ന ​12 വയസുകാരന്‍ മരിച്ചത്​ നിപ കാരണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​​.പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്ബിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട്​ കുടുംബാംഗങ്ങളേയും അയല്‍ക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി.
മസ്തിഷ്കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ഒന്നാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ഫലം വന്നതിനെത്തുടര്‍ന്ന് നിപയാണെന്ന് സ്ഥിരീകരിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവെശിപ്പിച്ചിരിക്കുകയായിരുന്നു. ഛര്‍ദ്ദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. എന്നാല്‍ കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.