കൊവിഡ് അവലോകന യോഗം ഇന്ന്; ഞായറാഴ്ച ലോക്ഡൗൺ, രാത്രി കാല കർഫ്യു തുടങ്ങിയവയിൽ ഇന്ന് തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം:
കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക.

സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ, രാത്രി കാല കർഫ്യു തുടങ്ങിയവ പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ചത്ര രോഗവ്യാപനമുണ്ടായില്ല.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ ആലോചന.