ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക; എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ

കോട്ടയംഃ കൂടുതൽ മികച്ച നാടാക്കി നമ്മുടെ നാടിനെ മാറ്റുന്ന നവകേരള നിർമ്മിതിയിൽ സർക്കാർ ജീവനക്കാരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്നതിനും സിവിൽ സർവീസിനെ ജനോന്മുഖമാക്കുന്നതിനും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു.

വിവിധ കേന്ദ്രങ്ങളിൽ വിർച്വലായി ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രഫുൽ കെ വി സംസ്ഥാനകൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ ചർച്ചകൾക്ക് മറുപടി നൽകി.

ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായർ, ജില്ലാ സെക്രട്ടറി ഉദയൻ വി കെ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

കെ ഷിബു (കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയ), സുബിൻ എം ലൂക്കോസ് (കോട്ടയം ടൗൺ ഏരിയ), യാസിർ ഷെരീഫ് (മീനച്ചിൽ ഏരിയ), ലെനിൻ ഇ വി (വൈക്കം ഏരിയ), അനീഷ് വിജയൻ (ആർപ്പൂക്കര-ഏറ്റുമാനൂർ ഏരിയ), രതീഷ് ആർ എസ് (ചങ്ങനാശ്ശേരി ഏരിയ), കെ സി പ്രകാശ് കുമാർ (കാഞ്ഞിരപ്പള്ളി ഏരിയ), എം കെ ബീന (പാമ്പാടി ഏരിയ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.