ടീമിനെ തിരികെ വിളിച്ചത് ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ ; പാകിസ്ഥാന്റെ സുരക്ഷാ വാഗ്ദാനങ്ങളിൽ കഴമ്പില്ല ; ജസീന്ത ആര്‍ഡേണ്‍

വെല്ലിംഗ്ടണ്‍:
ക്രിക്കറ്റ് പരമ്പര തുടങ്ങും മുന്നേ റദ്ദാക്കിയതിനെ ന്യായീകരിച്ച്‌ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. യൂറോപ്പിന്റെ ശക്തമായ ഫൈവ് ഐയ്‌സ് എന്ന സുരക്ഷാ സംവിധാനങ്ങളാണ് പാകിസ്താനിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുടേയും ആശങ്കകള്‍ക്ക് വ്യക്തമായ മറുപടിയാണ് ആര്‍ഡേണ്‍ നല്‍കിയത്.

ലഭിച്ച റിപ്പോര്‍ട്ടുകള്‍ അത്ര ആശാവഹമല്ല. ക്രിക്കറ്റ് ടീമിനെ തിരികെ വിളിച്ചത് പരമ്പരയ്‌ക്കെതിരെ ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ തന്നെയാണ്. ഫോണ്‍ കോളിലൂടെയാണ് ഭീഷണിവന്നത്. ഒരു കാരണവശാലും തള്ളിക്കളയാന്‍ പറ്റാത്ത മേഖലകളില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്ന ഫൈവ് ഐയ്‌സിന്റെ വിശ്വസനീയമായ റിപ്പോര്‍ട്ടുകളെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ആര്‍ഡേണ്‍ സൂചിപ്പിച്ചു.