ഒളിംപിക്സിലെ ആദ്യ ട്രാൻസ്ജെൻഡർ അത്‌ലറ്റ് ആയി ചരിത്രം കുറിച്ച്‌ ലോറൽ ഹബ്ബാർഡ്

ടോക്കിയോ:
ഒളിംപിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ അത്‌ലറ്റ് ആയി ലോറൽ ഹബ്ബാർഡ് ചരിത്രം സൃഷ്ടിച്ചു. ന്യൂസിലൻഡിന്‍റെ ഭാരോദ്വഹന താരം ലോറൽ ഹബ്ബാര്‍ഡ് വനിതകളുടെ 87 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് മത്സരിച്ചത്. എങ്കിലും, ആദ്യ മൂന്ന് ലിഫ്റ്റുകളിലൊന്നു പോലും പൂർത്തിയാക്കാൻ കഴിഞ്ഞതോടെ വിജയക്കൊടി പാറിക്കാൻ ഹബ്ബാർഡിന് സാധിച്ചില്ല. ഒരു പുബ്ലിസിറ്റിക്ക് വേണ്ടിയോ തന്നെ ഒരു മാതൃകയായി കാണിക്കാനോ അല്ല, മറിച്ച തന്നെ ഒരു കായികതാരമായി ആളുകളെ കാണണമെന്ന് ആഗ്രഹിക്കുന്നതെന്നും ഹബ്ബാർഡ് പറഞ്ഞു.

എതിര്‍പ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ, 2018 കോമൺവെൽത്ത് ഗെയിംസിൽ മത്സരത്തിനിറങ്ങിയെങ്കിലും പരിക്കേറ്റ് താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. 2019 പസഫിക് ഗെയിംസ് വനിതാ വിഭാഗത്തിൽ ലോറൽ ഹബ്ബാര്‍ഡ് കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവിനെ തോൽപ്പിച്ച് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റോം ലോകകപ്പിൽ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം ലോക റാങ്കിംഗിൽ പതിനാറാം സ്ഥാനത്താണ് ഹബ്ബാര്‍ഡ്.