പുതിയ ഫീച്ചറുമായി ഗൂഗിൾ! അവസാന 15 മിനുറ്റിലെ സെർച്ച് ഹിസ്റ്ററി ഇനിമുതൽ ഡിലീറ്റ് ചെയ്യാം

ന്യൂ ഡൽഹി:

പുതിയ സാങ്കേതിക ഫീച്ചറുമായി ഗൂഗിൾ. ഇനിമുതൽ, ഉപയോക്താക്കൾക്ക് അവസാന 15 മിനുറ്റിൽ ഒള്ള സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഈ സേവനം തൽക്കാലം iOS ഡിവൈസുകളിൽ മാത്രമായിരിക്കും ലഭിക്കുക. ഈ വർഷം അവസാനത്തോടെ ആൻഡ്രോയിഡ് അപ്ലിക്കേഷിനിലും ഈ സേവനം ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

“ഡിവൈസുകൾ പങ്കിടുന്നവർക്ക് ഇത്തരം സ്വകാര്യത സവിശേഷതകൾ വളരെ ഗുണം ചെയ്യും. ഈ സേവനത്തിലൂടെ മറ്റുള്ളവർക്ക് നമ്മുടെ സെർച്ച് ഹിസ്റ്ററി ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും” – കമ്പനി എക്സിക്യൂട്ടീവ് ഒരു ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

“ലോകമെമ്പാടുമുള്ള ആളുകൾ വിവരങ്ങൾ കണ്ടെത്തുന്നതിനും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും ഗൂഗിളിനെ ആശ്രയിക്കുന്നു. നിങ്ങളുടെ സുരക്ഷിതത്വവും നിങ്ങൾ പ്രതീക്ഷിക്കുന്ന സ്വകാര്യതയും ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” – ജെ കെ കീൻസ് (ഗൂഗിൾ എക്സിക്യൂട്ടീവ്)