എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന് സ്വീകരണം

കുവൈറ്റ് സിറ്റി:
നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റശേഷം കുവൈറ്റിൽ
എത്തിയ ബഹു. ബാബു ഫ്രാൻസീസിന് ഒ എൻ സി പി കുവൈറ്റ് ഘടകം കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്വീകരണം നൽകി.

നിരവധി വർഷങ്ങളായ് ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന എൻ സി പി യുടെ പ്രവാസി സംഘടനയാണ് ഒ എൻ സി പി. ഒ എൻ സി പി യുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കുമ്പോഴാണ്, എൻ സി പി പാർട്ടി ദേശീയ നേതൃത്വം ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷ സ്ഥാനം എന്ന പുതിയ ചുമതല ബാബു ഫ്രാൻസിസിനെ ഏൽപ്പിച്ചത്.

പുതിയ ചുമതല ഏറ്റെടുത്തു കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യു.എ ഇ യിൽ നിന്ന് എത്തിയ അദ്ദേഹത്തെ കുവൈറ്റ് ഒ എൻ സി പി പ്രസിഡൻ്റ ജീവ് സ് എരിഞ്ചേരി, വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ, യൂത്ത് വിംഗ് കൺവീനർ നോബിൾ ജോസ്, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം മാത്യു ജോൺ തുടങ്ങിയ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

പരിപാടിയിൽ പ്രസിഡൻ്റ് ജീവ്സ് എരിഞ്ചേരി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനെ പൊന്നാട അണിയിച്ചു കൊണ്ട് അനുമോദന പ്രസംഗം നടത്തി. മറ്റു ഭാരവാഹികൾ ഷാൾ അണിയിച്ചു. സംഘടനാംഗങ്ങൾ നൽകിയ സ്വീകരണത്തിന് ശ്രീ ബാബു ഫ്രാൻസീസ് നന്ദി പറഞ്ഞു.