‘ഒരു യൂണിയൻ ഒരു മരം’ പദ്ധതിയുമായി എൻ.സി പി; കോട്ടയം ജില്ലാതല ഉദ്ഘാടനം കെ.ആർ രാജൻ നിർവഹിച്ചു

കോട്ടയം:
അന്തരീക്ഷ മലിനീകരണവും ലോക താപനവും കുറയ്ക്കാനുള്ള ഏക മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുകയാണെന്നും മരങ്ങൾ ഇല്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ലെന്നും എൻ.സി പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ പറഞ്ഞു.

എൻ സി പി യുടെ തൊഴിലാളി വിഭാഗമായ എൻ എൽ സി സംസ്ഥാന വ്യാപകമായി നടത്തിയ ‘ഒരു യൂണിയൻ ഒരു മരം’ പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.ആർ രാജൻ.

കോട്ടയം കളക്ട്രേറ്റ് വളപ്പിൽ വൃക്ഷ തൈ നട്ടുകൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷതയിൽ എൻ എൽ സി ജില്ലാ പ്രസിഡൻറ് ജോബി കേളിയംപറമ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബ്ലോക്ക് പ്രസിഡൻറ് നിബു ഏബ്രഹാം, മാണി വർഗീസ് തടത്തിൽ, ജോബി പുളുമ്പേൽ തകിടിയേൽ,പി എസ് . ദീപു, വി .സി . രാജേഷ്, സി .എസ് .സജീർ
എന്നിവർ പങ്കെടുത്തു.

വിവിധ നിയോജക മണ്ഡലങ്ങളിൽ ഏറ്റുമാനൂരിൽ സംസ്ഥന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, വൈക്കത്ത് ജില്ലാ പ്രസിഡൻറ് എസ്.ഡി.സുരേഷ് ബാബു, കടുതുരുത്തിയിൽ സംസ്ഥന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, പുതുപ്പള്ളിയിൽ നിർവാഹക സമിതിയംഗം ബിനു തിരുവഞ്ചൂർ , കാഞ്ഞിരപ്പള്ളിയിൽ ജോബി കേളിയംപറമ്പിൽ, ചങ്ങനാശേരിയിൽ ടോമി ചങ്ങങ്കരി എന്നിവർ ഉദ്ഘാടനം ചെയ്തു.