താലിബാനെതിരെ ഓർപ്പെടുത്തലുമായി നാറ്റോ മേധാവി ; അഫ്ഗാനിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രമാക്കിമാറ്റാൻഅനുവദിക്കില്ല ; അകലെയിരുന്നും ആക്രമിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്നും ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ്

വാഷിങ്ടൺ ഡിസി :
അഫ്ഗാനിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രമാക്കി  മാറ്റാൻ താലിബാനെ അനുവദിക്കില്ലെന്ന് നാറ്റൊ മേധാവി.അഫ്ഗാനില്‍ നിന്ന് നാറ്റൊ സഖ്യം പിന്‍വാങ്ങിയെങ്കിലും അകലെയിരുന്നും ആക്രമിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്നും നാറ്റൊ മേധാവിയും സെക്രട്ടറി ജനറലുമായ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ് പറഞ്ഞു.

താലിബാന്‍ അധികാരം പിടിച്ചതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ജെന്‍സ് താലിബാന് മുന്നറിയിപ്പു നല്‍കിയത്.

അകലെയിരുന്ന് ശത്രുവിനെ ആക്രമിച്ചു കീഴടക്കാനുള്ള കഴിവ് ഇപ്പോഴും നാറ്റൊ അംഗരാജ്യങ്ങള്‍ക്കുണ്ട്. ഏതെങ്കിലും ഭീകരക സംഘടന നാറ്റൊ സഖ്യത്തിലെ രാജ്യങ്ങള്‍ക്കെതിരേ ആക്രമണം നടത്തുകയോ നടത്താന്‍ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കില്‍ പ്രത്യാക്രമണത്തിനു കഴിവ് ഇപ്പോഴുമുണ്ട്- അദ്ദേഹം പറഞ്ഞു.രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുറത്തുപോകാനുള്ള അനുമതി നല്‍കണമെന്ന് നാറ്റൊ താലിബാനോട് ആവശ്യപ്പെട്ടു. പ്രതികരിക്കാതെ താലിബാന്റെ വരവ് സുഗമമാക്കിയ അഫ്ഗാന്‍ സര്‍ക്കാരിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.അഫ്‌ഗാനിലെ ചിലര്‍ ധീരതയോടെ പെരുമാറിയെങ്കിലും മറ്റു ചിലര്‍ അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.