കോവിഡിനെ തുരത്താൻ നാസൽ സ്പ്രേ; സനോടൈസുമായി കരാറിൽ ഒപ്പിട്ടു ഗ്ലെൻമാർക്ക്

മുംബൈ:
കനേഡിയൻ ബയോടെക് കമ്പനിയായ സനോടൈസ് റിസർച്ച് & ഡെവലപ്മെന്റ് കോർപ്പറേഷൻ ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കായി നൈട്രിക് ഓക്സൈഡ് നേസൽ സ്പ്രേ (നോൺസ്) നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡുമായി കരാറിൽ ഒപ്പിട്ടു.

2021 മാർച്ചിൽ, സനോടൈസ് നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നോൺസ് സുരക്ഷിതവും ഫലപ്രദവുമായ ആൻറിവൈറൽ ചികിത്സയാണെന്ന് കണ്ടെത്തിയതായി ഗ്ലെൻമാർക്ക് പ്രസ്താവനയിൽ പറഞ്ഞു. ശ്വാസനാളത്തിന്റെ മുകളിലെത്തുന്ന വൈറസിനെ ഇൻകുബേറ്റ് ചെയ്യുന്നതിൽ നിന്നും ശ്വാസകോശത്തിലേക്ക് പടരുന്നതിൽ നിന്നും തടയുകയാണ് ഈ നാസൽ സ്പ്രേ ചെയുന്നത്.