40 വർഷം പഴക്കമുള്ള ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; വ്യാഴത്തിലെ എക്സ്-റേ അറോറസിന്റെ കാരണം വെളിപ്പെടുത്തി നാസ

‘അറോറസസ്’! ആരുടെയും മനംമയക്കുന്ന അപൂർവ പ്രതിഭാസം. സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേ, സ്വീഡൻ എന്നീ പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് അറോറസസ്.
ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോൾ മണിക്കൂറുകളോളം കാണപ്പെടാറുണ്ട്. ഭൂമിയിലെ പോലെ തന്നെ മറ്റു ഗൃഹങ്ങളിലും അറോറസ്സ് പ്രേത്യക്ഷപെടാറുണ്ട്. ഇത്തരത്തിൽ, വ്യാഴത്തിലും അറോറസുണ്ട്.
വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് അയോണുകൾ വന്നു പതിക്കുന്നതാണ് അറോറകൾക്ക് കാരണം. എന്നാൽ, വ്യാഴത്തിന്റെ അറോറ പുറപ്പെടുവിക്കുന്ന എക്സ്- റേകളുടെ ഉത്ഭവനത്തിന്റെ കാരണം അജ്ഞാതമായി തന്നെ നിലനിന്നു.
ഗവേഷകരുടെ നിരന്തരമുള്ള പരിശ്രമങ്ങളുടെ ഫലമായി ഗ്രഹവുമായി ബന്ധപെട്ട മറ്റൊരു രഹസ്യം കൂടി ചുരുളഴിഞ്ഞതായി നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അസോസിയേഷൻ (നാസ) കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഗ്രഹത്തിന്റെ രണ്ട് ധ്രുവങ്ങളിലും നിന്നും പുറപ്പെടുന്ന പർപ്പിൾ നിറത്തിൽ കാണപ്പെടുന്ന അറോറസും ചിത്രത്തിൽ കാണാമായിരുന്നു.
ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനായി, എക്സ്-റേകൾക്ക് കാരണമായ അയോണുകൾ വ്യാഴത്തിന്റെ കാന്തിക വലയത്തിലെ എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങളിൽ ‘സർഫിങ്’ എന്ന പ്രക്രിയ നടത്തുന്നതാണ് ഇതിനുള്ള കാരണമെന്നാണ് നാസയുടെ കണ്ടെത്തൽ.