മുണ്ടക്കയത്ത് മയക്കുമരുന്നുമായി 6 യുവാക്കൾ പിടിയിൽ

കോട്ടയം:
എ​ല്‍.​എ​സ്.​ഡി​യും 40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​റ്​ യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി.ക​ണ്ണി​മ​ല കു​രി​ശും​മൂ​ട്ടി​ല്‍ ‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ല്‍​ബി​ന്‍ (18), അ​ല​ന്‍(20), ക​ന​ക​പ്പ​ലം പൊ​രി​യ​ന്‍​മ​ല കൊ​ച്ചു​ക​ങ്കോ​ലി​ല്‍ അ​ന​ന്ത​ഗോ​പ​ന്‍ (20), കൂ​വ​പ്പ​ള്ളി കു​റു​വാ​മു​ഴി ക​രി​മ്പനക്കു​ന്നേ​ല്‍ ‍അ​മ​ല്‍ പൊ​ന്നാ​ച്ച​ന്‍ (20), ഇ​ട​ക്കു​ന്നം വാ​രി​ക്കാ​ട്ട് എ​സ്. കി​ര​ണ്‍ (23), എ​രു​മേ​ലി ഈ​റ​ക്ക​ല്‍ മു​ഹ​മ്മ​ദ് ഷി​ബി​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​രു​മേ​ലി, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ​ഉ​ള്‍​പ്പെ​ടെ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘ​ത്തി​ല്‍​പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം, മു​ണ്ട​ക്ക​യം സി.​ഐ ഷൈ​ന്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ണി​മ​ല ഉ​റു​മ്പി പാ​ലം ഭാ​ഗ​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റി​ലാ​യ അ​ല​ന്റെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ ക​ഞ്ചാ​വ് സം​ഘം ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.