മുംബൈയിലെ മൂന്ന് റെയില്‍വേസ്‌റ്റേഷനുകള്‍ക്കും അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും ബോംബ് ഭീഷണി

മുംബൈ:
മുംബൈയിലെ ദാദര്‍, ബൈക്കുള, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനുകളും നടന്‍ അമിതാഭ് ബച്ചന്റെ ജുഹുവിലെ ബംഗ്ലാവും ബോംബ് ഭീഷണിയില്‍. വെള്ളിയാഴ്ച രാത്രിയാണ് ബോംബ് ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള അജ്ഞാതന്റെ ഫോണ്‍ സന്ദേശം മുംബൈ പോലീസിന് ലഭിച്ചത്.
സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് റെയില്‍വേ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകള്‍, പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.