മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 15 മുതൽ; പ്രവേശനം പൂർണമായും വാക്സിനേഷൻ ചെയ്ത ആളുകൾക്കു മാത്രം

മുംബൈ:
മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 15 മുതൽ പുനരാരംഭിക്കും. വാക്സിൻ എടുത്തവർക്ക് മാത്രമാകും ഇവിടെ പ്രവേശനം ഉണ്ടാകുക.
സബർബൻ ട്രങ്ക് റെയിൽവേ ശൃംഖല പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കായി തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഞായറാഴ്ച പ്രഖ്യാപിച്ചു. കോവിഡ് 19 -ലെ കൂടുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കും, പക്ഷേ ജാഗ്രത കൈവിടരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഇപ്പോൾ ചില ഇളവുകൾ നൽകുന്നു, എന്നാൽ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ, ഞങ്ങൾ വീണ്ടും തടയൽ നടപടികൾ കൈക്കൊള്ളേണ്ടിവരും. അതിനാൽ, ജാഗ്രത പാലിക്കണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.