മുംബൈയില്‍ നിര്‍മാണത്തിനിടെ ഫ്‌ളൈഓവർ തകർന്ന് അപകടം ; 14 പേര്‍ക്ക് പരിക്ക്

മുംബൈ :
മുംബൈയില്‍ നിര്‍മാണത്തിനിടെ ഫ്‌ളൈഓവറിന്റെ ഭാഗം തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്ക്. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലുള്ള ഫ്‌ളൈഓവറിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്.പരിക്കേറ്റ 14 തൊഴിലാളികളെ വിഎന്‍ ദേശായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല. കിഴക്കന്‍ പടിഞ്ഞാറ് ലിങ്ക് റോഡിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി സാന്താക്രൂസ്‌ചെമ്ബൂര്‍ ലിങ്ക് റോഡിലാണ് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിക്കേറ്റവര്‍ ഇല്ലെന്ന് ഉറപ്പിക്കാനായി പൊലീസ്-ഫയര്‍ഫോഴ്‌സ് സംഘം പരിശോധന നടത്തി വരികയാണ്.