മുംബൈയിൽ ആദ്യ ഡെൽറ്റാ പ്ലസ് കൊവിഡ് മരണം സ്ഥിരീകരിച്ചു; സംസ്ഥാനത്തെ രോ​ഗികളിൽ 80 ശതമാനത്തിനും ഡെൽറ്റാ പ്ലസ് വകഭേദം

മുംബൈ:

മുംബൈയിൽ ആദ്യ ഡെൽറ്റാ പ്ലസ് കൊവിഡ് മരണം ഇന്നലെ സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിനും എടുത്തിരുന്ന 63 വയസുള്ള സ്ത്രീയാണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 20 പേരിൽ കൂടി ഡെൽറ്റാ പ്ലസ് വൈറസ് കണ്ടെത്തി. പുതിയ വകഭേദം നിമിത്തമുള്ള കൊവിഡ് കേസുകൾ 65 ആയി ഉയർന്നു. 19 മുതൽ 45 വയസ് വരെ പ്രായമുള്ളവരിലാണ് ഡെൽറ്റാ പ്ളസ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. രോഗം പിടിപ്പെട്ട 65ൽ 33 പേരും ഈ പ്രായ വിഭാഗത്തിൽപെട്ടവരാണ്.

46 മുതൽ 60 വയസ് വരെ പ്രായമുള്ളവരിൽ 17 പേ‌ർക്കും 60 വയസിനു മേൽ പ്രായമുള്ളവരിൽ എട്ട് പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. 18 വയസിനു താഴെയുള്ള ഏഴ് കുട്ടികളിൽ മാത്രമാണ് ഡെൽറ്റാ വൈറസ് ഇതുവരെയായും കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഉള്ള കൊവിഡ് രോഗികളിൽ 80 ശതമാനത്തിനും ഡെൽറ്റാ പ്ളസ് വകഭേദമാണ് പിടിപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.