അഫ്ഗാനിസ്താനിൽ സർക്കാർ രൂപവത്കരിച്ച് താലിബാൻ; മു​ല്ല ഹ​സ​ൻ അ​ഖു​ന്ദ് പ്ര​ധാ​ന​മ​ന്ത്രി​യാകും

കാബൂൾ:
അഫ്ഗാനിസ്താനിൽ ഇടക്കാല സർക്കാർ രൂപവത്കരിച്ച് താലിബാൻ. മു​ല്ല ഹ​സ​ൻ അ​ഖു​ന്ദ് പ്ര​ധാ​ന​മ​ന്ത്രി​യും മു​ല്ല അ​ബ്ദു​ൾ ഗ​നി ബ​റാ​ദ​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​കും. മൗ​ല​വി ഹ​ന്നാ​ഫി അ​ഫ്ഗാ​നി​ലെ ര​ണ്ടാ​മ​ത്തെ ഉ​പ​നേ​താ​വാ​കു​മെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ല്ല മു​ജാ​ഹി​ദ് അ​റി​യി​ച്ചു.

താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീൻ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീർ മുതാഖിക്കാണ് വിദേശകാര്യം. ഷേർ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുൾ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും.

അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാൻ പുതിയ സർക്കാരിനെ പ്രഖ്യാപനം.