മൊബൈല്‍ ഫോണ്‍ ദുരുപയോഗം; ശിക്ഷകൾ കടുപ്പിച്ച് സൗദി

റിയാദ്:
മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷകൾ കടുപ്പിച്ച് സൗദി.കുറ്റക്കാർക്കെതിരെ പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക്പ്രോസിക്യൂഷന്‍ അറിയിച്ചു.ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും.ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ സ്വകാര്യ ജീവിതം ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം വരെ തടവും അര മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.