മൊബൈൽ ജേർണലിസം കോഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം :
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന മൊബൈല്‍ ജേര്‍ണലിസം (മോജോ) പ്രോഗ്രാമിന് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്‌സ് പഠിക്കുവാൻ താൽപ്പര്യമുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. അഭിരുചി പരിശോധനയ്ക്കുള്ള എന്‍ട്രന്‍സ് ടെസ്റ്റും ഇന്റര്‍വ്യൂവിനും ശേഷമായിരിക്കും അഡ്മിഷൻ.

ആറ് മാസമാണ് കോഴ്‌സ് കാലാവധി. പഠനത്തിനൊപ്പം ജോലിയും വരുമാനവും നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. എഡ്യൂപ്രസ്സ്, രാഗം ടവേഴ്‌സ്, ഗാന്ധാരിയമ്മന്‍ കോവില്‍ റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9447430399, 0471-2468789, 0471-2325101, 2325102.