കോവിഡ് വന്ന കുട്ടികൾക്ക് ഭീഷണിയായി കേരളത്തിൽ ‘മിസ്ക്’ രോഗബാധ പടരുന്നു; 4 മരണം; അതീവ ജാ​ഗ്രത പാലിക്കണമെനന് ആരോ​​ഗ്യ വകുപ്പ്

തിരുവനന്തപുരം:
കേരളത്തിൽ മിസ്ക് രോഗബാധ പടരുന്നതായി ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കൊവിഡ് ബാധിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം അഥവാ മിസ്ക് ഭീഷണി ഉയർത്തുന്നത്.

കൊവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീർകെട്ടാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന മിസ്ക്. പനി, വയറു വേദന, ‌ ത്വക്കിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

സംസ്ഥാനത്ത് ഇതുവരെ രോ​ഗം ബാധിച്ച് നാല് കുട്ടികൾ മരണമടഞ്ഞതായി അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടുകയെന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനുള്ള പ്രതിവിധി.