ഹമീദ് കർസായി വിമാനത്താവളത്തിൽ വീണ്ടും തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം

കാബൂൾ:
ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം. എന്നാൽ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ഉണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ കാര്യമായ ആഘാതം സൃഷ്ടിക്കാൻ തീവ്രവാദികൾക്ക് കഴിഞ്ഞില്ല.

നിരവധി റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമാക്കി വന്നിരുന്നുവെങ്കിലും അവയെല്ലാം വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചുവെന്നും റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമീപത്തുള്ള വീടുകളുടെ മേൽക്കൂരയിൽ വീണതായും അഫ്‌ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമപ്രവർത്തകൻ ട്വിറ്ററിൽ വ്യക്തമാക്കി.

വിമാനത്താവളം ലക്ഷ്യമാക്കി ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിറക്കി 24 മണിക്കൂർ‌ പൂർത്തിയാകുന്നതിനു മുമ്പ് തന്നെയാണ് അഫ്‌ഗാൻ തീവ്രവാദികൾ അടുത്ത ആക്രമണം നടത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കാബൂൾ വിമാനത്താവളം ലക്ഷ്യമാക്കി ഇനിയും തീവ്രവാദ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.