മെസി ബാഴ്‌സ വിട്ടു: പുതിയ ടീമിനെ തീരുമാനിച്ചില്ല; കരാർ പുതുക്കുന്നില്ലെന്നു ബാഴ്‌സലോണ

ബാഴ്‌സലോണ:
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാവില്ലെന്ന് ബാഴ്‌സ മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. തുടർന്നാണ് മെസി ക്ലബ് വിട്ടത്. ക്ലബ്ബിനായി മെസ്സി നൽകിയ സേവനങ്ങൾക്ക് ബാഴ്‌സ നന്ദി അറിയിച്ചു.ഈ സീസണൊടുവിൽ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസി ഫ്രീ ഏജൻറായിരുന്നു. തുടർന്ന് മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാൽ സാമ്ബത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഈ കരാർ നടപ്പായില്ല. സ്സിയും അദ്ദേഹത്തിൻറെ പിതാവും ഏജൻറുമായ ജോർജെയും ബാഴ്‌സ പ്രസിഡൻറ് യുവാൻ ലപ്പോർട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാർ സംബന്ധിച്ച് ധാരണയിലെത്താനായില്ല. തുടർന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാർ ന ടക്കില്ലെന്ന് ബാഴ്‌സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചത്.