എം.സി. ജേക്കബ് നിര്യാതനായി

ആർപ്പൂക്കര:

മുട്ടത്തുപാടത്ത് ചെറിയാൻ വൈദ്യന്റെ മകൻ എം.സി. ജേക്കബ് (83) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് ആറ് വെള്ളിയാഴ് രാവിലെ 11 ന് കുടമാളൂർ മുത്തിയമ്മ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് ഡീക്കൻ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ വൈക്കം കളത്തിൽപറന്പിൽ കുടുംബാംഗം. മക്കൾ: എം.സി. ചെറിയാൻ (മുട്ടത്തുപാടം സ്റ്റോഴ്സ് തൊണ്ണംകുഴി), ഫാ. ജോസ് മുട്ടത്തുപാടം (വികാരി, നിദ്രവിള ഫൊറോനാ തക്കല), പരേതയായ ജെസി നെടിയകാലാപ്പറന്പിൽ (ചങ്ങനാശേരി), ജീനാ ആലഞ്ചേരിൽ (തെള്ളകം). മരുമക്കൾ: ബീന വല്യാറ കുമരകം, ടോം നെടിയാകാലാപ്പറന്പിൽ (ചങ്ങനാശേരി), സോജൻ ആലഞ്ചേരിൽ (തെള്ളകം). പരേതരായ റവ. ഡോ. കുര്യൻ മുട്ടത്തുപാടം, സിസ്റ്റർ അൽഫോൻസ് മേരി സിഎംസി എന്നിവർ സഹോദരങ്ങളാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ സഹോദര പൗത്രനാണ് പരേതൻ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.