ഹെയ്തിയിൽ വൻ ഭൂമികുലുക്കം: റിക്ടർ സ്‌കേലിൽ 7.2 രേഖപ്പെടുത്തിയ പ്രകടമ്പനത്തിൽ 300 ഓളം മരണം

ഹെയ്തി:
ആഫ്രിക്കൻ രാജ്യമായ ഹെയ്തിയിലുണ്ടായ വൻ ഭൂമികുലുക്കത്തിൽ കനത്ത നാശം. മുന്നൂറോളം ആളുകൾ കൊല്ലപ്പെടുകയും, 1800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കരീബിയൻ രാജ്യമായ ഹെയ്തിയിലുണ്ടായ ഭൂകമ്പം വലിയ നാശം വിതച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇന്നലെ പുലർച്ചെയുണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയിട്ടുണ്ട്. അപകടം അതിഭീകരമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഒരു മാസം നീണ്ടു നിൽക്കുന്ന അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സെന്റ് ലുസിഡു നഗരത്തിൽ നിന്നും ആരംഭിച്ച ഭൂകമ്പം ഏതാണ്ട് 12 കിലോമീറ്ററിനെ പിടിച്ചു കുലുക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. തലസ്ഥന നഗരമായ പോർട്ടൗ പ്രിൻസ് എന്ന തലസ്ഥാന നഗരത്തെയും, 125 കിലോമീറ്റർ ദൂരത്തുള്ള സമീപ രാജ്യങ്ങളെപ്പോലും ഈ പ്രകമ്പനം പിടിച്ചു കുലുക്കിയെന്നും വ്യക്തമാകുന്നു.