മസ്കറ്റിൽ സീബ് മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്ക്

മ​സ്​​ക​റ്റ്:
സീ​ബ്​ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം.അപകടത്തിൽ ര​ണ്ടു​ പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു.മാ​ര്‍​ക്ക​റ്റി​ലെ കൊമേഴ്‌സ്യൽ സ്​റ്റോ​റി​ലാണ് തീപിടുത്തമുണ്ടായത്. പ​രി​ക്കേ​റ്റ​വരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ്​ അ​റി​യി​ച്ചു. സ്​​ഥാ​പ​ന​യു​ട​മ​ക​ള്‍ അ​ഗ്​​നി​ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വി​ധ സു​ര​ക്ഷ​ന​ട​പ​ടി​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ്​ നി​ര്‍​ദേ​ശി​ച്ചു. ഒ​മാ​നി​ല്‍ മ​റ്റ്​ ര​ണ്ടി​ട​ത്തും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റ്റി വ​ന്ന ട്രെ​യി​ല​ര്‍ ട്ര​ക്കി​നാ​ണ്​​ തീ​പി​ടി​ച്ച​ത്.തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഖ​ര്‍​ന​ല്‍ ആ​ല​മി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ബ്രി​യി​ല്‍ വീ​ടി​ന്​ തീ​പി​ടി​ച്ച​താ​യും സി​വി​ല്‍ ഡി​ഫ​ന്‍​സ്​ അ​റി​യി​ച്ചു. ര​ണ്ടു​ സം​ഭ​വ​ങ്ങ​ളി​ലും ആ​ര്‍​ക്കും പ​രി​ക്കുകളേൽക്കാതെ തീ​യ​ണ​ച്ചു.