5.13 ലക്ഷത്തിൻ്റെ വാഗണർ എക്സ്ട്രാ എഡിഷനുമായി മാരുതി

ന്യൂഡൽഹി:
മാരുതിയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ വാഗണ്‍ ആറിന്റെ എക്സ്ട്രാ എഡിഷന്‍ പുറത്തിറക്കി. VXi വേരിയന്റിലാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ലഭിക്കുക. 5.13 ലക്ഷമാണ് വേരിയന്റിന്റെ പ്രാരംഭ വില. അഡീഷണല്‍ ആക്‌സെസറീസിന് 23,000 രൂപയാണ് വില. ഇതോടെ വണ്ടിയുടെ ആകെ വില 5.36 ലക്ഷമാണ്. അഡീഷണല്‍ ആക്‌സെസറീസ് ഉള്‍പ്പെടുത്തിയാണ് വാഗണ്‍ ആര്‍ എക്‌സ്ട്രാ എഡിഷന്‍ ഡീലര്‍ ലെവലില്‍ പുറത്തിറക്കുന്നത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായ പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് തന്നെ വാഹനത്തിന്റെ സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ അകത്തും പുറത്തുമായി ആകര്‍ഷകരമായ നിരവധി പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.