മാനസയെ വെടിവെക്കാൻ രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി പിടിയിൽ

കൊച്ചി:
മാനസയെ വെടിവെക്കാൻ രാഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോദി (21) ആണ് പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും.

കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. ബിഹാറിലെത്തിയ രാഖിൽ ഒരു ടാക്‌സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയത്.

തോക്ക് വിൽപ്പന കേന്ദ്രങ്ങളെ കുറിച്ച് രാഖിലിന് വിവരങ്ങൾ നൽകിയതും ടാക്‌സി ഡ്രൈവറാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

അതേസമയം, ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ ഇയാളുടെ കൂട്ടാളികൾ ആക്രമണം നടത്തിയിരുന്നു.