സിനിമാ നിര്‍മാതാവ് രാജ ചെറിയാന്‍ അന്തരിച്ചു

തൃശൂര്‍:
മലയാള സിനിമാ നിര്‍മാതാവായിരുന്ന രാജ ചെറിയാന്‍ (72) അന്തരിച്ചു. തൃശൂരില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.കുന്നംകുളം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11ന് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

1980കളില്‍ മലയാള സിനിമാ നിര്‍മാതാവായിരുന്നു രാജ ചെറിയാന്‍. 1982ല്‍ പുറത്തിറങ്ങിയ, മോഹന്‍ലാല്‍, മമ്മുട്ടി, രതീഷ്, സെറീന`വഹാബ് എന്നിവര്‍ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കള്‍, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്‌ (1987), ഒരു മുഖം പല മുഖം തുടങ്ങി നിരവധി സിനിമകളുടെ നിര്‍മാതാവായിരുന്നു.

തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളുടെ കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.