42 ന്റെ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

തിരുവനന്തപുരം :
മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ
മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം ജന്മദിനം. 1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലൂടെ മലയാള സിനിമയിലേക്ക് മഞ്ജുവിന്റെ കടന്നു വരവ്. നിന്നായിരുന്നുഎന്ന താരത്തിന്‍റെ ഉദയം. തുടര്‍ച്ചയായ രണ്ട് വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ കലാതിലകമായ മഞ്ജു വാര്യര്‍ കലോത്സവവേദികളില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.സാക്ഷ്യമാണ് ആദ്യ ചിത്രമെങ്കിലും 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലാണ് മഞ്ജു നായികയാവുന്നത്. പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കാന്‍ മഞ്ചു എന്ന അതുല്യ പ്രതിഭക്കായി.സംസ്ഥാന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഈ അവസരത്തിൽ മഞ്ജുവിനെ തേടിയെത്തി.ശേഷം സിനിമ ലോകവുമായുള്ള 15 വര്‍ഷത്തെ ഇടവേള. 2014ല്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ആ നടി ഏവരെയും ഞെട്ടിച്ചു. ഇപ്പോഴും മികച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുന്ന സിനിമ ജീവിതം. മഞ്ജുവിന്‍റെ അവിസ്മരണീയ പ്രകടനങ്ങള്‍ക്കായി മലയാളം ഇനിയും കൊതിച്ചുകൊണ്ടേയിരിക്കും.