മലപ്പുറത്തെ ഐ.എസ് റിക്രൂട്ട്‌മെന്റ്: കേസിലെ പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റപത്രം

ന്യൂഡൽഹി:

കേരളത്തിലെ ഐ.എസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കുറ്റപത്രം. കേരളത്തിൽ നിന്നും ഐ.എസ് തീവ്രവാദ സംഘത്തിലേയ്ക്കു റിക്രൂട്ട്‌മെന്റ് നടത്തിയ കേസിലെ പ്രതികൾക്കാണ് റിക്രൂട്ട്‌മെന്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികളായ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐ.എസ് പ്രചാരണം നടത്തിയ പ്രതികൾ, തീവ്രവാദ സംഘത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട്‌മെന്റ് നടത്തിയെന്നാണ് കേസ്. തുടർന്നു ആളുകളെ ഐ.എസിലേയ്ക്കു ആകർഷിക്കുകയും, ഇവിടെ നിന്നും തീവ്രവാദ സംഘത്തിലേയ്ക്കു ആളുകളെ കൊണ്ടു പോകുകയും ചെയ്യുകയായിരുന്നു എന്നാണ് കേസ്. തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ എൻ.ഐ.എ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു, ഇവർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഡൽഹിയിലെ എൻ.ഐ.എ കോടതിയിലാണ് ഇപ്പോൾ. ഈ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.