‘ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്ക് ഭീ​ഷ​ണി’​; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രം​ഗത്ത്

ന്യൂ​ഡ​ൽ​ഹി:
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേറ്റ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നിനെതിരെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ രം​ഗത്ത്. മീ ​ടൂ ആ​രോ​പ​ണ വി​ധേ​യ​നാ​യ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്ക് ഭീ​ഷ​ണി​യെ​ന്നാ​ണ് രേ​ഖ ശ​ർ​മ​യു​ടെ വി​മ​ർ​ശ​നം.

മീ ​ടൂ ആ​രോ​പ​ണ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യ​തെ​ന്ന് ഓ​ർ​ക്ക​ണം. അ​തും ഒ​രു വ​നി​ത നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലൂ​ടെ. ച​ന്നി​യെ പു​റ​ത്താ​ക്കാ​നു​ള​ള ന​ട​പ​ടി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രേ​ഖ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

2018 ൽ ​മീ​ടു ആ​രോ​പ​ണം ച​ന്നി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു മോ​ശം സ​ന്ദേ​ശം അ​യ​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ർ​ന്ന​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സ്ത്രീ ​ച​ന്നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഈ ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ പ​ഞ്ചാ​ബ് വ​നി​താ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ച​തോ​ടെ കേ​സ് വീ​ണ്ടും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു.