മ​രം ക​ട​ത്ത​ൽ വി​വാ​ദം; മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രിൻസിപ്പൽ അ​വ​ധി​യി​ൽ പ്രവേശിച്ചു

കൊ​ച്ചി:
മ​രം ക​ട​ത്ത​ൽ വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു ജോ​ർ​ജ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി​യി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​ആ​രം​ഭി​ച്ച സ​മ​രം വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. സംഭവത്തിൽ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​ൻ​സി​പ്പ​ലി​നെ​യും ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ൾ മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

അതേസമയം, മ​രം ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​ട്ര​ൽ പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ്രി​ൻ​സി​പ്പ​ൽ പ​രാ​തി ന​ൽ​കി. കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ർ​ഡി ചെ​യ​ർ​മാ​ൻ എ​ൻ. ര​മാ​കാ​ന്ത​ൻ ആ​ണ് ഉ​ന്ന​ത​വി​ദ്യ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.