മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം റോണോ ഇറങ്ങുമോ: റൊണാൾഡോയുടെ അരങ്ങേറ്റം കാത്ത് ആരാധകർ

ലണ്ടൻ:
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ. ഇൻഡ്യൻ സമയം വൈകീട്ട് 7.30ന് ന്യൂകാസിയുമായിട്ടാണ്യുനൈറ്റഡഡിൻറ്റെ മത്സരം.
36-ാം വയസിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള രണ്ടാംവരവ്. ഏഴാം നമ്പർ കുപ്പായം റൊണാൾഡോ തന്നെ ധരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മുന്നേറ്റനിരയിൽ റൊണാൾഡോയ്‌ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്ബ എന്നിവർ കൂടി ചേരുമ്‌ബോൾ ന്യൂകാസിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. 2003 മുതൽ 2009 വരെ യുനൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ അടിച്ചിരുന്നു. ഈ കാലഘട്ടത്തിൽ യുനൈറ്റഡ് സ്വന്തമാക്കിയത് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ എട്ട് ട്രോഫികൾ.
യുവന്റസിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ്. ട്രാൻസ്ഫർ വിപണി അടയ്ക്കുന്നതിൻറെ കുറച്ച് മുൻപാണ് യുവന്റസിൽ നിന്ന് താരം മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് എത്തുന്നത്. ലാ ലീഗയിലും പ്രീമിയർ ലീഗിലും സെരി എയിലും നൂറിലേറെ ഗോൾ നേടിയ ഏക താരമാണ് റൊണാൾഡോ.
ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിലോട്ടുള്ള വരവോടെ യുനൈറ്റഡിൻറ്റെ കിരീടസാധ്യത കൂടി എന്നാണ് ഫ്രഞ്ച് താരം പോൾ പോഗ്ബ പറഞ്ഞു. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരമായ റൊണാൾഡോയ്ക്കൊപ്പം കളിക്കാനായി കാത്തുനിൽക്കുകയാന്നെന്നും പോഗ്ബ കൂട്ടിച്ചേർത്തു.