തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റു ത​ദ്ദേ​ശസ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ൺ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം:
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേ​ഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റു ത​ദ്ദേ​ശസ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ൺ പ്രഖ്യാപിച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ്ര​തി​വാ​ര ഇ​ൻ​ഫെ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ എ​ട്ടി​നു മു​ക​ളി​ലെ​ത്തി​യ സാഹചര്യത്തിലാണിത്.

ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നാ​ല്, അ​ഞ്ച്, പ​ത്ത് വാ​ർ​ഡു​ക​ൾ, നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 14, 20 വാ​ർ​ഡു​ക​ൾ, വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24-ാം വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ക്ക​ശ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​രും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ. രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ ഇ​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.