ഹിമാചൽ മണ്ണിടിച്ചിൽ; 2 മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടുത്തു; ആകെ മരണം 19

സിം​ല:

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ ഉണ്ടായ മ​ണ്ണി​ടി​ച്ചി​ലി​ൽ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടുത്തു. ഇതോടെ മ​ര​ണം 19 ആ​യി.

കി​ന്നൗ​റി​ലെ നി​ഗു​ൽ​സാ​രി​യി​ൽ നാ​ലാം ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ലി​നി​ടെ കു​ടു​ങ്ങി​ക്കി​ട​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​ നി​ന്ന് ആ​ളു​ക​ളു​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്.

ഹി​ന്ദു​സ്ഥാ​ൻ-​ടി​ബ​റ്റ് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ട്ര​ക്കും ബ​സും ഉ​ൾ​പ്പെ​ടെ അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണു ത​ക​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച​യുാണ് കി​ന്നൗ​റി​ൽ മണ്ണിടിച്ചിൽ ഉണ്ടായത്.