ഒരു മാസത്തിനകം എല്ലാവർക്കും വാക്‌സിൻ നൽകും: കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാധാരണക്കാർക്കും പ്രവാസികൾക്കും അടക്കം ഒരു പോലെ ആശ്വാസമാകുന്ന പ്രവർത്തനങ്ങളുമായി കുവൈറ്റ് സർക്കാർ.
രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും കുവൈത്തിൽ ഒരുമാസത്തിനകം കോവിഡ് വാക്‌സീൻ കുത്തിവയ്പ് പൂർത്തിയാക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 70% പേർക്കും കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബറോടെ കുത്തിവയ്പ്പ് 100% ആകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി .കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് കുവൈത്ത് നിരീക്ഷിച്ചുവരികയാണ്. ഡെൽറ്റ പ്ലസ്, വിറ്റ തുടങ്ങിയ വകഭേദങ്ങൾ ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതെ സമയം പുതിയ വകഭേദങ്ങൾ കുവൈത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മടിക്കില്ല. വിമാനത്താവളം അടച്ചിടുന്നതുപോലെ കടുത്ത നടപടികൾ ആവശ്യമായി വന്നാൽ അതും ആലോചിക്കുമെന്നും അധികൃതർ പറഞ്ഞു .
16 ൽ താഴെയുള്ള വിദേശികളായ കുട്ടികൾക്ക് കുത്തിവയ്പ് നടത്താതെ തന്നെ രക്ഷിതാക്കൾക്കൊപ്പം കുവൈത്തിൽ പ്രവേശിക്കാം. അതേസമയം 16ന് മീതെ പ്രായമുള്ളവരാണെങ്കിൽ കുത്തിവയ്പ് നിർബന്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .